Wednesday, July 18, 2012

ലാല്‍ബാഗ്


                    താങ്കള്‍ മലയാളി ആണോ ? .

അതെ എന്തുവേണം ?

നമുക്ക് അല്‍പ്പനേരം ഈ ലാല്ബാഗിലൂടെ നടക്കാം.

നിങ്ങള്‍ ആരാണ് ?ഒരു പരിചയവുമില്ലാത്ത എന്തിനെന്നെ നടക്കാന്‍ വിളിക്കുന്നു?ഞാന്‍ മിസ്‌:വിമല നിങ്ങളെപോലെ ഒരു മലയാളി .ഈ ഒരു പരിചയത്തിന്റെ പേരില്‍ ഈ സന്ധ്യയില്‍ ഒരല്പ്പനേരം എന്റെ കൂടെ ചിലവഴിച്ചുകൂടെ.തിരികെ പോകാനുള്ള വണ്ടി ഇനി രാത്രിയിലാണ് സമയത്തെ കൊല്ലേണ്ടത് എന്റെകൂടി ആവശ്യമായതുകൊണ്ട് ഒരല്പ്പസമയം ഈ മലയാളിക്കായി ഞാന്‍ തരുന്നു.വരൂ നമുക്ക് നടക്കാം .

                                 അല്ല മിസ്‌:വിമല എന്നെ നടത്തിക്കുക മാത്രമാണോ ലക്‌ഷ്യം .സോറി രവി നിങ്ങളെ ബുദ്ധിമുട്ടിച്ചതിനു .ഞാന്‍ ചിലപ്പോള്‍ ഇങ്ങനെയാണ് .അക്ഷരങ്ങൾക്കുവേണ്ടി എത്ര തിരഞ്ഞാലും ഒന്നും കണ്ടു കിട്ടില്ല .പിന്നെ ഞാന്‍ എന്ത് ചെയ്യും .അക്ഷരങ്ങള്‍ ചേര്‍ത്ത് വെക്കാതെ ഞാന്‍ നിങ്ങളോടെങ്ങനെ സംസാരിക്കും .വിമല നിങ്ങള്ക്ക് ഞാന്‍ മൂന്നുമണിക്കൂര്‍ സമയം തരാം അതിനുള്ളില്‍ നിങ്ങള്‍ അക്ഷരങ്ങളെ കണ്ടുപിടിക്കാന്‍ ശ്രമിക്കൂ .അതെന്താ മൂന്നു മണിക്കൂര്‍ .എനിക്ക് തിരിച്ചു പോകേണ്ട സമയമാണത്.

                               അവള്‍ക്കു എങ്ങനെയാണ് മുന്‍പ് ഒരു പരിചയവുമില്ലാത്ത എന്നെ അത്രപെട്ടന്നു മലയാളിയാണെന്ന് തിരിച്ചറിഞ്ഞത് ?അത്യാവശ്യത്തിനു കാണാന്‍ കുഴപ്പമില്ലാത്ത ഏതൊരു പെണ്‍കുട്ടിക്കും ഞാന്‍ സമ്മാനിക്കുന്ന ആ പുഞ്ചിരിയില്‍ ഞാന്‍പോലും കണ്ടുപിടിക്കാത്ത എന്റെ എന്ത് രഹസ്യമാണ് അവള്‍ വായിച്ചെടുത്തത് .അതോ രഹസ്യങ്ങളുടെ ഭാരം ഇറക്കിവെക്കാന്‍ അവള്‍ ഒരു മലയാളിയെ തേടുകയായിരുന്നോ?അത്തരം ഒരിടമാണ് ആവശ്യമെങ്കില്‍ ഞാന്‍ പര്യാപ്തമാണെന്ന് അവള്‍ക്കെങ്ങനെ മനസിലായി .എന്റെ ഇത്തരം ചിന്തകളിലേക്കും അല്പനേരത്തെ മൌനത്തിലേക്കും ചോദ്യങ്ങളുടെ കല്ലെറിഞ്ഞ് തിരയിളക്കം  ശൃഷ്ടിച്ചത് അവളാണ് .എങ്ങിനയാണ് രവി ദൈവത്തിന് ഇതിനൊക്കെയുള്ള സമയം കിട്ടുന്നത് ?

എന്തിനു ?

ഈ പൂക്കളെ ശൃഷ്ടിക്കാന്‍ ......

പുഴകളെ  ശൃഷ്ടിക്കാന്‍  .......

കടലില്‍ തിരമാലകളെ ശൃഷ്ടിക്കാന്‍

എന്നയും നിന്നയും ശൃഷ്ടിക്കാന്‍

ഇതിന്റെ എല്ലാം ശൃഷ്ടികര്ത്താവ് ദൈവമാണെന്ന് ആരുപറഞ്ഞു ?.

പുഴയെ ശൃഷ്ടിച്ചത് മഴകള്‍

പൂക്കളെ  ശൃഷ്ടിച്ചത്  ചെടികള്‍

തിരമാലകളെ  ശൃഷ്ടിച്ചത്  കാറ്റ്

എന്നയും നിന്നയും  ശൃഷ്ടിച്ചത്  നമ്മുടെ മാതാപിതാക്കള്‍ .രവി നീ ഒരു നിരീശ്വരവാദി ആണല്ലേ?.വിമലാ നീ ഞങ്ങളെ തെറ്റിക്കാന്‍ നോക്കുകയാണോ? .അയ്യോ ഒരിക്കലുമല്ല.

രവി കുറേനേരമായില്ലേ നടക്കുന്നു അല്‍പ്പനേരം ഈ ബഞ്ചില്‍ ഇരിക്കാം .ലാല്‍ബാഗിലെ ബഞ്ചുകള്‍ കാമുകീകാമുകന്‍മാര്‍ക്കുള്ളതാണ്. അറിയില്ലേ നിനക്കതു ........അറിയാം,രവി നമുക്ക് പ്രണയിച്ചുകൂടെ അല്‍പ്പനേരത്തേക്ക് .ഈ ബഞ്ചിനുവേണ്ടി മാത്രം .എന്തിനാ വെറുതെ ഈ ബഞ്ചിനെ വഞ്ചിക്കുന്നത് വിമലാ.നാം ഓരോ ദിവസവും എത്ര പേരെ വഞ്ചിക്കുന്നു അതില്‍ ഒരാളായിക്കോട്ടേ ഈ ബഞ്ചും......ഈ ബഞ്ചിനെ നമുക്ക് വഞ്ചിക്കണോ വിമല!.തീര്‍ച്ചയായും.വഞ്ചിക്കപ്പെടുന്നതിന്റെ വേദന ഈ ബഞ്ച് തീര്‍ച്ചയായും അര്‍ഹിക്കുന്നുണ്ട്.മുന്‍പ് ഒരിക്കല്‍ ഇതേ ബഞ്ചില്‍ ഇതുപോലുരു സന്ധ്യയില്‍ ഈ ബഞ്ചും അവന്റെ കൂട്ടുകാരനും സമര്‍ത്ഥമായി എന്നെ വഞ്ചിച്ചതാണ്.അന്ന് പൂത്തുനില്‍ക്കുന്ന ഈ ഓര്‍ക്കിഡുകള്‍ എന്നെ നോക്കി കളിയാക്കീ . കാറ്റുകള്‍ എന്റെ കണ്ണുനീരിനെ പുച്ഛത്തോടെ ദൂരേക് വലിച്ചെറിഞ്ഞു . രവി അവര്‍ എന്നെ പറ്റിക്കുകയായിരുന്നു.

ഈ ഓര്‍ക്കിഡുകള്‍ ...

കാറ്റ് ....

നാം ഇരിക്കുന്ന ഈ ബഞ്ച് .......

പിന്നെ പിന്നെ ................ഹേ വിമല കണ്ണുതുടക്കു ആളുകള്‍ നമ്മെ ശ്രദ്ധിക്കാന്‍ തുടങ്ങും .ഇല്ല രവി ഞാന്‍ കരയില്ല .ഇത് എനിക്കൊരു പകരം വീട്ടലാണ്,

ഈ ഓര്‍ക്കിഡുകളോട്....

കാറ്റിനോട് .....

ബഞ്ചിനോട് .......

ലാല്‍ബാഗിനോട്............................എനിക്ക് ഒരു വിഷമമേ ഉള്ളു നിന്നെ കരുവാക്കിയത്തിനു ..രവി നിന്റെ വിലപ്പെട്ട സമയം ഞാന്‍ എടുത്തതിനു .അത് സാരമില്ല വരൂ വിമല നമുക്ക് പോകാം .രവിക്ക് പോകാനുള്ള സമയമായിരിക്കുന്നു അല്ലേ? വരൂ ഞാന്‍ യാത്രയാക്കാം  .അവള്‍ എന്നെ ബസ്‌ സ്റ്റോപ്പിലേക്ക് യാത്രയാക്കുമ്പോള്‍ ഞാന്‍ തിരയുകയായിരുന്നു അവള്‍ക്കായ്‌ എനിക്ക് നല്‍കാന്‍ കഴിയുന്ന ഒരു വാക്കിനു വേണ്ടി .

മരണത്തിലേക്ക് ഒരു പുഴ

ആനമലയില്‍ നിന്നും ഉദ്ഭവിച്ച് പൊന്നാനി കടലില്‍  ലയിച്ചുചേരുന്ന ഭാരതപ്പുഴ.കേരളത്തിന്റെ നല്പ്പത്തിനാല് സിരകളില്‍ ഒന്ന്.പാലക്കാട്‌,തൃശൂര്‍,മലപ്പുറം എന്നീ ജില്ലകളില്ലൂടെ  ഒഴികിനടക്കുന്ന പുഴ.ഒട്ടനവതി വയലുകള്‍ക്ക്  നീരുനല്കി കടന്നുപ്പോകുന്ന നമ്മുടെ നിള.                  

          ഒരുപാട്  മഹാരഥന്‍മാര്‍ പിറവിയെടുത്ത തീരദേശം ,മാമാങ്കത്തിന്റെ സദസ്സ് ,കവികളുടെ പ്രിയപ്പെട്ട കൂട്ടുകാരി,കുഞ്ചന്‍ നമ്പ്യാരുടെ   ശോകനാശിനി തുടങ്ങിയ ഒത്തിരി ഒത്തിരി വിശേഷണങ്ങള്‍ ബാക്കിനില്‍ക്കുന്ന നിളയുടെ തീരത്താണ് എന്റെ തറവാട് .ചെങ്ങണംകുന്നു എന്ന ക്ഷേത്രത്തിന്  അടുത്ത്.ആ തറവാടിന്റെ മുറ്റത്തുനിന്നും നോക്കിയാല്‍ മനോഹരമായ ഒരു കഴ്ച്ചകാണാം മണല്‍ കയറ്റികൊണ്ടുപോകുന്ന ലോറികളുടേയും ജീപ്പുകളുടേയും ബൈക്ക്കളുടേയും മരണപ്പാച്ചില്‍.ആ വാഹനങ്ങള്‍ നിറയെ പണമാണ് നിളയില്‍നിന്നും കോരിയെടുക്കുന്ന പണം.പേരിനുവേണ്ടി  വല്ലപ്പോഴും  ഒരു റൈഡ്മാത്രം .പോലീസ്ജീപ്പിന് മൊബൈലിന്റെ അത്രതന്നെ സ്പീട് ഇല്ലാത്തതിനാല്‍ നിയമപാലകര്‍ കടവിലെത്തുമ്പോള്‍ കടത്ത് ശൂന്യം.നിളയെ അവര്‍  നഗ്നയാക്കികൊണ്ടേ ഇരിക്കുന്നു  ആ മാറില്‍നിന്നും  വീണ്ടും വീണ്ടും   വെള്ളാരം കല്ലുകള്‍ പെറുക്കിയെടുത്തുകൊണ്ടേ  ഇരിക്കുന്നു    ...............                                                                 

                       ഇനിയെത്ര വേനല്‍  നീന്തികടക്കാന്‍ നമുക്കൊപ്പം  നിളയുണ്ടാകും.ആ തീരത്തുനിന്നും അവസാനവട്ട ബലിച്ചോര്‍ ഏറ്റുവാങ്ങാന്‍ ഇനിയെത്ര  ആത്മാക്കള്‍ക്ക്കൂടി ഭാഗ്യമുണ്ടാകും ?   ശോകനാശിനിയുടെ  അരികില്‍ ഇരിക്കുമ്പോള്‍,മരണത്തിലേക്ക് നോക്കിനില്‍ക്കുന്ന ആ പുഴയില്‍ തളംകെട്ടിനില്‍ക്കുന്ന അവസാനതുള്ളി  കണ്ണുനീര്‍ കാണുമ്പൊള്‍   ദുഃഖങ്ങള്‍ കൂടുകയാണ്.നിളേ............ചിലപ്പോള്‍ ഇതുനിന്റെ ശാപമായിരിക്കാം പണ്ട് നിന്റെ ആഴങ്ങളില്‍ പൊലിഞ്ഞുപോയ ജീവിതങ്ങളുടെ ശാപം .നീ തന്നെ ഏറ്റുവാങ്ങുക .