ആനമലയില്‍ നിന്നും ഉദ്ഭവിച്ച് പൊന്നാനി കടലില്‍ ലയിച്ചുചേരുന്ന ഭാരതപ്പുഴ.കേരളത്തിന്റെ നല്പ്പത്തിനാല് സിരകളില്‍ ഒന്ന്.പാലക്കാട്,തൃശൂര്‍,മലപ്പുറം എന്നീ ജില്ലകളില്ലൂടെ ഒഴികിനടക്കുന്ന പുഴ.ഒട്ടനവതി വയലുകള്‍ക്ക് നീരുനല്കി കടന്നുപ്പോകുന്ന നമ്മുടെ നിള. ഒരുപാട് മഹാരഥന്‍മാര്‍ പിറവിയെടുത്ത തീരദേശം ,മാമാങ്കത്തിന്റെ സദസ്സ് ,കവികളുടെ പ്രിയപ്പെട്ട കൂട്ടുകാരി,കുഞ്ചന്‍ നമ്പ്യാരുടെ ശോകനാശിനി തുടങ്ങിയ ഒത്തിരി ഒത്തിരി വിശേഷണങ്ങള്‍ ബാക്കിനില്‍ക്കുന്ന നിളയുടെ തീരത്താണ് എന്റെ തറവാട് .ചെങ്ങണംകുന്നു എന്ന ക്ഷേത്രത്തിന് അടുത്ത്.ആ തറവാടിന്റെ മുറ്റത്തുനിന്നും നോക്കിയാല്‍ മനോഹരമായ ഒരു കഴ്ച്ചകാണാം മണല്‍ കയറ്റികൊണ്ടുപോകുന്ന ലോറികളുടേയും ജീപ്പുകളുടേയും ബൈക്ക്കളുടേയും മരണപ്പാച്ചില്‍.ആ വാഹനങ്ങള്‍ നിറയെ പണമാണ് നിളയില്‍നിന്നും കോരിയെടുക്കുന്ന പണം.പേരിനുവേണ്ടി വല്ലപ്പോഴും ഒരു റൈഡ്മാത്രം .പോലീസ്ജീപ്പിന് മൊബൈലിന്റെ അത്രതന്നെ സ്പീട് ഇല്ലാത്തതിനാല്‍ നിയമപാലകര്‍ കടവിലെത്തുമ്പോള്‍ കടത്ത് ശൂന്യം.നിളയെ അവര്‍ നഗ്നയാക്കികൊണ്ടേ ഇരിക്കുന്നു ആ മാറില്‍നിന്നും വീണ്ടും വീണ്ടും വെള്ളാരം കല്ലുകള്‍ പെറുക്കിയെടുത്തുകൊണ്ടേ ഇരിക്കുന്നു ...............
ഇനിയെത്ര വേനല്‍ നീന്തികടക്കാന്‍ നമുക്കൊപ്പം നിളയുണ്ടാകും.ആ തീരത്തുനിന്നും അവസാനവട്ട ബലിച്ചോര്‍ ഏറ്റുവാങ്ങാന്‍ ഇനിയെത്ര ആത്മാക്കള്‍ക്ക്കൂടി ഭാഗ്യമുണ്ടാകും ? ശോകനാശിനിയുടെ അരികില്‍ ഇരിക്കുമ്പോള്‍,മരണത്തിലേക്ക് നോക്കിനില്‍ക്കുന്ന ആ പുഴയില്‍ തളംകെട്ടിനില്‍ക്കുന്ന അവസാനതുള്ളി കണ്ണുനീര്‍ കാണുമ്പൊള്‍ ദുഃഖങ്ങള്‍ കൂടുകയാണ്.നിളേ............ചിലപ്പോള്‍ ഇതുനിന്റെ ശാപമായിരിക്കാം പണ്ട് നിന്റെ ആഴങ്ങളില്‍ പൊലിഞ്ഞുപോയ ജീവിതങ്ങളുടെ ശാപം .നീ തന്നെ ഏറ്റുവാങ്ങുക .
No comments:
Post a Comment