ഈ കവിത ജനിക്കുന്നനേരം
മരിക്കുന്നുജ്വലിക്കുന്ന തിരിയും,
ഒരുചെറുപ്രാണിതന്‍ നിമിഷസ്വപ്നവും.
എങ്കിലുംഞാന്‍ കുറിച്ചീടുന്നു
മുന്‍മ്പേമരിച്ചൊരെന്‍ പ്രണയഗീതം.
ക്രിയകള്‍നടത്തുന്നു ഞാനാജഡത്തില്‍
ഹൃദയമഞ്ചത്തില്‍നിന്നിറക്കികിടത്തണം-
നടുമുറ്റത്തെ മുഴുനീളന്‍ ഇലയില്‍.
സ്വപ്നങ്ങളുടച്ചു കാല്‍ക്കലില്‍ വെക്കണം.
തലക്കല്‍ എരിയട്ടെ വികാരനാളങ്ങള്‍
മൂടുക പ്രണയത്തിന്‍ നിര്‍ലജ്ജമുഖം,
അര്‍പ്പിക്കുക നിയ്യതിന്‍മാറിലെന്‍-
ആദ്യോപഹാരപുഷ്പം.
മിഴികളുടച്ചു കണ്ണീര്‍വാര്‍ത്തെ-
ടുക്കുന്നു ഞാനാജഡത്തെ ചിതയിലേക്ക്.
പിന്‍വിളിച്ചേക്കരുതേ.....
പുനര്‍ജനിച്ചീടുമാപ്രണയം!
No comments:
Post a Comment