രാത്രിയുടെ തണലില്‍
പൂത്തൊരീ നിശാഗന്ധി
പകലിന്റെ ചൂടില്‍
അടര്‍ന്നുവീണതറിയാതെ
പ്രണയമാം നൗകയില്‍
ശാന്തമാം കടലിലൂടെ നാം മുന്നേറുമ്പോള്‍
അറിയാതെപോയി ഈ യാത്ര,
ഉരുകിയൊലിക്കുന്ന
ഹിമപാളികളാല്‍
ചേര്‍ത്തുവെച്ച സ്വപ്ന-
നൗകയിലാണെന്നും
ശാന്തമാം സമുദ്രത്തിനടിയില്‍
ചൂടേറ്റു പിടയുന്ന
ജീവന്റെ തുണ്ടുകളെ
കൊത്തികൊറിയ്ക്കുവാ-
നാളുണ്ടെന്നും.
എങ്കിലും സഖീ,
നമുക്കീ ചിറകറ്റു വീണ സ്വപ്നവും പേറി
തേങ്ങി കരയുന്ന പക്ഷികളായ്
അന്തിക്കിരുട്ടിന്റെ ഇരുകൂട്ടില്‍
ചെന്നുചേക്കേറാം.
ഇനിയൊരു പകലില്‍
വീണ്ടുമൊരു നിശാഗന്ധി
കൊഴിഞ്ഞു പോകാതിരിയ്ക്കാന്‍
പുവ്വിന്നുകൂട്ടായ് കുടപിടിയ്ക്കാം
[വി കെ]
No comments:
Post a Comment