വെറുതെ നിന്നോടൊരു ചോദ്യം
................
പാറു..
കവിതകളിൽ
വരികൾക്കിടയിലെ വഴികളിൽ
വാക്കുകളായ് എന്നും നമ്മൾ കാത്തുനിൽക്കാറില്ലെ!
പൂമരത്തിന്റെ തണലും
പുഴയുടെ തീരവും
വർണ്ണചിറകുള്ള ശലഭങ്ങളെയും നമ്മൾ ആ വഴികളിൽ കണ്ടുമുട്ടിയിട്ടില്ലെ.
പച്ചിലകൾക്കിടയിലൂടെ ഊർന്നുവീഴുന്ന ജീവിതത്തിന്റെ ക്ഷണിക പ്രകാശത്തിലൂടെ പ്രണയപാദ സ്പർശം ചാർത്തി നാം എത്രയ്യൊ ദൂരം പിന്നിട്ടിരുന്നില്ലെ.
സ്വപ്നത്തിന്റെ കാട്ടുമുല്ലയിൽ
പുതുമഴ വിതറിയ നറുമണം
ആ വഴിനീളെ
നമ്മെ പിന്തുടർന്നിരുന്നില്ലെ.
ഇന്ന്എന്തുണ്ട് പാറു...
ആ വഴിവക്കിൽ
ലഹരിയുടെ വേലിപടർപ്പിൽ ചാരിനിൽക്കും ഞാനും എന്റെ കവിതയുമല്ലാതെ.

No comments:
Post a Comment