ഈ ഇരുട്ടിന്റെ തിരശ്ശീലയില്‍
ഞാന്‍ ഏകാകിയാണ്
പകല്‍വെളിച്ചം നല്‍കിയ സൂര്യന്‍
കടലാഴങ്ങളില്‍പ്പോയി
മാതൃസ്നേഹം
നിദ്രക്കുകൂട്ടായി
സൗഹൃദം
വേലിപടര്പ്പുകൾക്കപ്പുറത്താണ്
പ്രണയം
നേവാനദിക്കരയിലും
എന്നിരുന്നാലും
പടിഞ്ഞാറില്‍നിന്നും സൂര്യന്‍-
കിഴക്കന്‍ മലനിരകളില്‍ എത്താതിരുന്നുവെങ്കിൽ
കൂട്ടിലെ കോഴി കൂവാതിരുന്നെങ്കിൽ
ഈ ഏകാന്തതയെ വേര്പിരിയാതിരുന്നെങ്കിൽ-
എന്നാശിച്ചുപോകുന്നു
പക്ഷെ,
കോഴികൂവി
സൂര്യന്‍ വീണ്ടും
കിഴക്കന്‍ മലനിരകളിലെത്തി
അപ്പോള്‍ ആ പകല്‍വെളിച്ചത്തില്‍
ആരോ ചോദിച്ചു
പകലിന്റെ ശാപം
പ്രകാശവും
മാതൃത്വവും
സൗഹൃദവും
പ്രണയവുമാണോ?
[വി കെ]
ഞാന്‍ ഏകാകിയാണ്
പകല്‍വെളിച്ചം നല്‍കിയ സൂര്യന്‍
കടലാഴങ്ങളില്‍പ്പോയി
മാതൃസ്നേഹം
നിദ്രക്കുകൂട്ടായി
സൗഹൃദം
വേലിപടര്പ്പുകൾക്കപ്പുറത്താണ്
പ്രണയം
നേവാനദിക്കരയിലും
എന്നിരുന്നാലും
പടിഞ്ഞാറില്‍നിന്നും സൂര്യന്‍-
കിഴക്കന്‍ മലനിരകളില്‍ എത്താതിരുന്നുവെങ്കിൽ
കൂട്ടിലെ കോഴി കൂവാതിരുന്നെങ്കിൽ
ഈ ഏകാന്തതയെ വേര്പിരിയാതിരുന്നെങ്കിൽ-
എന്നാശിച്ചുപോകുന്നു
പക്ഷെ,
കോഴികൂവി
സൂര്യന്‍ വീണ്ടും
കിഴക്കന്‍ മലനിരകളിലെത്തി
അപ്പോള്‍ ആ പകല്‍വെളിച്ചത്തില്‍
ആരോ ചോദിച്ചു
പകലിന്റെ ശാപം
പ്രകാശവും
മാതൃത്വവും
സൗഹൃദവും
പ്രണയവുമാണോ?
[വി കെ]
No comments:
Post a Comment