സ്വപ്നത്തിൽ നിന്നെ ഞാൻ കണ്ടുപെണ്ണേ
മഴവിൽതോണിയിൽ നീ വരുന്നൂ...
പാതിരാ പുഞ്ചിരി തൂകുന്നു നീ
പാതിരാമണലിൽ പടരുന്നു.
മഴവിൽതോണിയിൽ നീ വരുന്നൂ...
പാതിരാ പുഞ്ചിരി തൂകുന്നു നീ
പാതിരാമണലിൽ പടരുന്നു.
കാത്തിരിക്കാനിനി വയ്യെന്റെ പെണ്ണേ...
മഴപെയ്ത പുഴപ്പോലെ നീയൊഴുകൂ..
രാവിന്റെ മാറിൽനിലാവുപ്പോലെ
കുളിരിന്നുകൂട്ടായ് നീ പൊഴിയൂ.
ഇളവെയിൽ ഇലയോട്
ഇണചേർന്നപ്പോലെ നീ
ഇണയായ് ഈണമായ് ചേർന്നുനിൽക്കൂ.
രാവിന്റെ കാവിൽ കവിതപൂക്കുമ്പോൾ
പൂവെറിയാനൊരു ശിൽപ്പമാകൂ...
പൂവെറിയാനൊരു ശിൽപ്പമാകൂ...
മഴപെയ്ത പുഴപ്പോലെ നീയൊഴുകൂ..
രാവിന്റെ മാറിൽനിലാവുപ്പോലെ
കുളിരിന്നുകൂട്ടായ് നീ പൊഴിയൂ.
ഇളവെയിൽ ഇലയോട്
ഇണചേർന്നപ്പോലെ നീ
ഇണയായ് ഈണമായ് ചേർന്നുനിൽക്കൂ.
രാവിന്റെ കാവിൽ കവിതപൂക്കുമ്പോൾ
പൂവെറിയാനൊരു ശിൽപ്പമാകൂ...
പൂവെറിയാനൊരു ശിൽപ്പമാകൂ...
No comments:
Post a Comment