അങ്ങ് ആകാശത്തെ മറയൻട്രൈവിൽ പ്രണയിക്കാനിറങ്ങിയ മേഘങ്ങളെ
ചുംബനത്തിനും ആലിംഗനത്തിനും ഇടക്കുവെച്ച്
സദാചാരത്തിന്റെ കായൽകാറ്റ് ആട്ടിയോടിച്ചു.
പിന്നെയെങ്ങനെ,
മേഘങ്ങൾ ഗർഭംധരിക്കും,
മഴകുഞ്ഞുങ്ങൾ ഭൂമിയുടെ കളിമുറ്റത്ത്
തത്തോം പിത്തോം തുള്ളിച്ചാടിനടക്കും,
വളർന്ന് പുഴയാകും.
No comments:
Post a Comment