കറുത്ത റമ്മടിച്ചിട്ടും
കട്ടൻ ചായ കുടിച്ചിട്ടും
പ്രണയത്തിന്റെ ചുടലയക്ഷി
ഇറങ്ങിപോകാത്ത പാലകൊമ്പ്.
ഇറങ്ങിപ്പോയവരെ കാത്ത്
ഭൂതകാലത്തിന്റെ മരകുറ്റിയിൽ
കെട്ടിയിട്ട ജീവിത നൗക.
ആഴ്ച്ചയവധിയുടെ വഴിയറ്റത്ത് പ്രത്യക്ഷപ്പെടുന്ന അച്‌ഛ്ന്റേയും അമ്മയുടേയും കുട്ടൻ.
(സ്നേഹത്തിന്റെ വാക്കുകൾകൊണ്ട് എനിക്കൊരിക്കൽ അവരെ ഉമ്മവെക്കണം.)
ഞാൻ എന്നത് അവസാനിക്കുന്നില്ല
ഒരു തുടർച്ചയൊ
പകർന്നാട്ടമൊ മാത്രം.
ശത്രുവിനും നിനക്കും
എന്റെ ഏതെങ്കിലും ഒരു വേഷത്തെ കുറിച്ച്
ഇവിടെ കുറിച്ചിടാൻ കാണും.
തീർച്ച.

No comments:
Post a Comment