അവൻ
നേരത്തെ ഉണർന്നുവെങ്കിലും താൻ കിടക്കുന്ന കട്ടിൽ തീ കൊളുത്തുന്നതിനു
മുൻമ്പുള്ള തന്റെ ചിതയാണെന്നും താൻ ചലനമറ്റുകിടക്കുന്ന ഒരു ശരീരം
മാത്രമാണെന്നും അവനു തോന്നി. അമ്മയുടെ അലമുറയിട്ടുകൊണ്ടുള്ള കരച്ചിൽ
അയൽപക്കത്തേക്ക് ഓടിപോകുന്നതിന്റെ കാലടി ശബ്ദത്തിന്നായ് കാതോർക്കുകയും
ചുറ്റും കൂടിനിൽക്കാൻ സാധ്യതയുള്ള പരിജിതരായ നാട്ടുകാരുടെ മുഖങ്ങളെ
തിരഞ്ഞുനോക്കുകയും ചെയ്തു.പുറത്ത് മഴ ആർത്തുപെയ്യാൻ തുടങ്ങി. അപ്പോൾ
അവന്റെ ചുണ്ടിൽനിന്ന് മഴയുടെ കാമുകൻ മരിച്ചാൽ മഴക്കെങ്ങനെ
വരാതിരിക്കാനാകുമ്മെന്ന കവിത ഉമിനീരിനോടൊപ്പം കവിളിലൂടെ ഒലിച്ചിറങ്ങി.
മഴക്കുശേഷം അവൻ പതിയെ കോണിപ്പടികൾ ഇറങ്ങുമ്പോൾ അതു തന്നെ ജീവിതത്തിന്റെ തെരുവിൽ പൊതുദർശ്ശനത്തിനു വെക്കാൻ കൊണ്ടുപോകുന്ന ശവഘോഷയാത്രയാണെന്നും തനിക്കുപിന്നിൽ മൗനത്തിന്റെ വലിയൊരു ആൾക്കൂട്ടമുണ്ടെന്നും അതിനിടക്ക് എവിടയോ നീ ഉണ്ടെന്നും അവനുതോന്നി.(sunday ഡയറി)

No comments:
Post a Comment