മഴയുടെ ഇരമ്പൽ കേട്ടപ്പോൾ ജനാലകൾ തുറന്നിട്ടു.മുറിയിലെ വെളിച്ചം
മഴനനയാനിറങ്ങി. ആ വെട്ടത്തിൽ മഴതുള്ളികൾ പാദസ്വരത്തിലെ വെള്ളിമണികൾ പോലെ
തിളങ്ങി. ദൂരെ അപ്പോൾ കാറ്റും മരവും പീലിചൂടിയ ക്യഷ്ണനെയും രാധയേയും പോലെ
മഴയുടെ നാദത്തിനൊപ്പം അനുരാഗ ന്യത്തമാടുകയാണെന്ന് തോന്നി.പെട്ടന്ന്
മുറിയിലെ കരന്റുപോയി.ചുറ്റും ഇരുട്ട് പടർന്നു... മഴയുടെ ഇരമ്പൽ ഒരു
നിലവിളിയായ് മാറി. ഇരുട്ടിലെവിടയൊ കിടന്നു പിടയുന്ന ഒരു പെൺകുട്ടിയുടെ
ദീനരൊദനം പോലെ ആ ഇരമ്പൽ കാതിൽ വന്നലയടിച്ചു..പതിയെ പതിയെ ആ നാദം
നേർത്തുനേർത്തു ഇല്ലാതായി.
No comments:
Post a Comment