ഉണർന്നിട്ടും ഗര്ഭപാത്രത്തിലെന്നപോലെ വാടകവീട്ടിലെ മുറിക്കുള്ളിൽ
ഒരുപാട് നേരം കെട്ടുപിണഞ്ഞുകിടന്നു.പിന്നെ പുതപ്പുകൊണ്ട് ശരീരം മൂടി
ഇരുട്ടിൽ പകലറിയാതെ ഒളിച്ചിരുന്നു. അങ്ങനെ, മരുഭൂമിപോലെ വിജനവും വിരസവുമായ
ഒരുപകലിനെ ഞാൻ യാത്രയാക്കി.സമയം സന്ധ്യയോടടുത്തപ്പോൾ കടൽക്കരയിലേക്ക്
നടന്നു. അവിടെവെച്ച്, ഇരുട്ടിൽ വീടുവിട്ട് അഭയംതേടി കരയിലോട്ട്
ഇറങ്ങിയോടിവരുന്ന ഇണകളെപോലെ കൈകോർത്തുപിടിച്ചവരുന്ന തിരകളേയും
വടക്കോട്ട് ഓടുന്ന ഞണ്ടിൻ കൂട്ടങ്ങളേയും കുറേ മനുഷ്യരേയും കണ്ടു.അവിടെ ആ
കാഴ്ചകൾ കണ്ടങ്ങനെ നിൽക്കവെ പതിയെ
ദൂരെയൊരു കഴുമരത്തിലേക്ക് ഏകാന്തസൂര്യൻ നടന്നുപോകുകയും എനിക്കുചുറ്റും
ഇരുട്ട് കനക്കുകയും ചെയ്തു.ഇരുട്ടിന് കനംകൂടിവന്നപ്പോൾ ജീവിതത്തിന്റെ
കൊലമരത്തിൽ കിടന്ന് പിടഞ്ഞുതീരാൻ ആ ഇരുട്ടിലൂടെ ഞാനും ആരുമറിയാതെ
തിരിച്ചുനടന്നു.
"ജീവന്റെ കൊലമരത്തിൽ
പിടഞ്ഞുതീരട്ടെ ഈ ജന്മം.
ഒരുപക്ഷിതൻ ചിറകടിയേക്കാൾ
ഉച്ചത്തിൽ പിടഞ്ഞുപിടഞ്ഞു തീരട്ടെ.
നിന്റെ മൗനത്തിലേക്കങ്ങനെഞാൻ
എന്റെ ജീവന്റെ ചിറകുകളെ ഇറക്കിവെക്കട്ടെ." (sunday diary)
പിടഞ്ഞുതീരട്ടെ ഈ ജന്മം.
ഒരുപക്ഷിതൻ ചിറകടിയേക്കാൾ
ഉച്ചത്തിൽ പിടഞ്ഞുപിടഞ്ഞു തീരട്ടെ.
നിന്റെ മൗനത്തിലേക്കങ്ങനെഞാൻ
എന്റെ ജീവന്റെ ചിറകുകളെ ഇറക്കിവെക്കട്ടെ." (sunday diary)
No comments:
Post a Comment